കോട്ട- രാത്രി മുഴുവന്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ച 14 വയസ്സുകാരന്‍ പുലര്‍ച്ചെ തൂങ്ങി മരിച്ചു.രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സൈനികന്റെ മകനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയിലെ വെന്റിലേറ്റര്‍ ഗ്രില്ലിലാണ് തൂങ്ങിമരിച്ചതെന്ന് റെയില്‍വേ കോളനി പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഹന്‍സ് രാജ് മീണ പറഞ്ഞു.
മൂന്ന് ദിവസം മുമ്പാണ് അമ്മയുടെ മൊബൈലില്‍ പബ്ജി ഡൗണ്‍ലോഡ് ചെയ്തത്. മൂന്ന് ദിവസവും തുടര്‍ച്ചായി ഗെയിം കളിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് കളി നിര്‍ത്തി ഉറങ്ങാന്‍ പോയ ബാലനെ പിന്നീട് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് എംബിഎസ് ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ അറിയിച്ചു. പിതാവ് തമിഴ്‌നാട്ടില്‍ സൈനിക സേവനത്തിലാണ്. ബാലന്‍ മാതവിനോടും സഹോദരനോടുമൊപ്പമാണ് താമസിച്ചിരുന്നത്.