Sorry, you need to enable JavaScript to visit this website.

തൃണമൂല്‍ നേതാവ് മുകുള്‍ റോയ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്

കൊല്‍ക്കത്ത-  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടിയായി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു. വളരെ വേദനയോടെയും ദുഃഖത്തോടെയുമാണ് പാര്‍ട്ടി വിടുന്നതെന്നും പാര്‍ട്ടി വിടാന്‍  നിര്‍ബന്ധിതനാകുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചു. പാര്‍ലമെന്റംഗം കൂടിയായ റോയ് ഈയിടെ ദല്‍ഹിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

അഞ്ചു ദിവസത്തിനകം എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും  ദുര്‍ഗ പൂജ ആഘോഷങ്ങള്‍ അവസാനിക്കുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ നേതാക്കളുമായി റോയ് ബന്ധപ്പെട്ടിരുന്നതായി ബിജെപിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം അദ്ദേഹത്തിനു മാത്രമേ അറിയൂവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

 

പാര്‍ട്ടിയുടെ പ്രാഥമികാംഗത്വും വര്‍ക്കിങ് കമ്മിറ്റി അംഗത്വവും രാജിവെക്കുകയാണെന്ന് പാര്‍ട്ടി നേതൃത്വത്തിന് കത്തയിച്ചിട്ടുണ്ട്. രാജ്യസഭാ എംപിയായി മുകുള്‍ റോയിക്ക് എട്ടു മാസം കൂടി കാലാവധിയുണ്ട്. റോയിക്കെതിരായ അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിക്ക് ഏറെ തലവേദനയായ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ വലിയ അഴിച്ചുപണിക്ക് മമത ബാനര്‍ജി തുടക്കം കുറിച്ചതിനു പിന്നാലെയാണ് മുകുളിന്റെ രാജിപ്രഖ്യാപനം. ശാരദ ചിട്ടി തട്ടിപ്പുമായ ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്ത മുകളിന്റെ ചിറകരിയാനാണ് പാര്‍ട്ടിയിലെ അഴിച്ചുപണിക്ക് മമത ഒരുങ്ങിയതെന്നും വാര്‍ത്തയുണ്ടായിരുന്നു. 

 

മമതയുമായി അടുപ്പമുള്ള സുബ്രത ബക്ഷിയെ ദേശീയ അഡീഷണല്‍ ജനറല്‍ സെക്രട്ടറിയാക്കുകയും മുന്‍ കേന്ദ്ര മന്ത്രി ദിനേഷ് ത്രിവേദിയെ പാര്‍ട്ടി വൈസ് പ്രസിഡന്റാക്കുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെടുത്ത യോഗത്തല്‍ മുകുള്‍ യാദവ് പങ്കെടുത്തിരുന്നില്ല. 

 

Latest News