Sorry, you need to enable JavaScript to visit this website.

രണ്ട് പ്രൈ മറി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്;  സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവര്‍ക്കും സെല്‍ഫ് ഐസൊലേഷന്‍

ലണ്ടന്‍-രണ്ട്  പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് ബ്രിട്ടനിലെ മാതാപിതാക്കള്‍. എതിര്‍പ്പുകള്‍ അവഗണിച്ചു ഇംഗ്ലണ്ടില്‍ െ്രെപമറി സ്‌കൂളുകള്‍ തുറന്ന സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാവുകയാണെന്നാണ് ആശങ്ക. ഒരേ വീട്ടില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ അവരുടെ മാതാപിതാക്കളോട് ഐസൊലേഷനില്‍ കഴിയാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ബ്രാഡ്‌ഫോര്‍ഡ് വിബ്‌സിയിലെ സെന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്  പ്രൈമറി സ്‌കൂളിലാണ് സംഭവം. കുട്ടികള്‍ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും പൂര്‍ണ്ണമായും രോഗം ഭേദമായെന്നും ഹെഡ് ടീച്ചര്‍ കാത്ത് പാമര്‍ മറ്റ് മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടുമായും വിദ്യാഭ്യാസ വകുപ്പുമായും ബന്ധപ്പെട്ടതിന് ശേഷം ഞങ്ങള്‍ പ്രധാന നടപടികള്‍ സ്വീകരിച്ചു ; രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ കുട്ടികളുടെ രക്ഷകര്‍ത്താക്കളോടും സ്റ്റാഫിനോടും സെല്‍ഫ് ഐസൊലേഷനില്‍ കഴിയാന്‍ ആവശ്യപ്പെട്ടെന്നും ഹെഡ് ടീച്ചര്‍ അറിയിച്ചു. ഈ ആഴ്ച രണ്ടുദിവസം സ്‌കൂളില്‍ അധിക ശുചീകരണം നടത്തി. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹെഡ് ടീച്ചര്‍ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പകുതിയോളം രക്ഷിതാക്കളും മക്കളെ സ്‌കൂളിലേക്ക് അയയ്ക്കാന്‍ തയാറാകില്ലെന്നാണ് സര്‍വേ ഫലങ്ങള്‍. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യുക്കേഷണല്‍ റിസേര്‍ച്ച് നടത്തിയ പഠനം അനുസരിച്ച് 46% രക്ഷിതാക്കളും കുട്ടികളെ വീട്ടില്‍ തന്നെ ഇരുത്തും. ഗ്രാമീണ മേഖലകളിലെ 50% രക്ഷിതാക്കളും ഈ രീതി സ്വീകരിക്കും. 25% അധ്യാപകര്‍ തങ്ങളുടെയോ, കുടുംബാംഗങ്ങളുടെയോ ആരോഗ്യപ്രശ്‌നം മൂലം ഹാജരാകില്ല. 

Latest News