Sorry, you need to enable JavaScript to visit this website.

സിവില്‍ സര്‍വ്വീസസ് പ്രിലിമിനറി പരീക്ഷാത്തീയതി പ്രഖ്യാപിച്ച് യുപിഎസ്‌സി

ന്യൂദല്‍ഹി-2020ലെ സിവില്‍ സര്‍വ്വീസസ് പ്രിലിമിനറി പരീക്ഷാത്തീയതി പ്രഖ്യാപിച്ച് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍. ഒക്ടോബര്‍ നാലിനാണ് പരീക്ഷ. മെയിന്‍ പരീക്ഷ 2021 ജനുവരി എട്ടിനും നടക്കും. കോവിഡിനെത്തുടര്‍ന്നാണ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസസ് പ്രിലിമിനറി പരീക്ഷയും ഇതേ ദിവസം നടക്കും. 2021 ഫെബ്രുവരി 28നാകും മെയിന്‍ പരീക്ഷ.
കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുക, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുകയെന്നും ഹാള്‍ടിക്കറ്റ് എത്രയും വേഗം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

മറ്റ് പരീക്ഷാ തീയതികള്‍

1. ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്/സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷ ഒക്ടോബര്‍ 16. ജൂണ്‍ 10ന് വിജ്ഞാപനം
പുറത്തിറങ്ങും.
2. എന്‍.ഡി.എ/ എന്‍.എ പരീക്ഷ സെപ്റ്റംബര്‍ 6.
3. കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 22. ജൂലൈ 22ന് വിജ്ഞാപനം പുറത്തിറങ്ങും.
4. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ് പരീക്ഷ ഡിസംബര്‍ 20. ആഗസ്റ്റ് 18ന് വിജ്ഞാപനം പുറത്തിറങ്ങും.
 

Latest News