Sorry, you need to enable JavaScript to visit this website.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി-അധോലോക നേതാവും ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനും ഭാര്യ മെഹജബിനും കോവിഡ് ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. പാക് അധികൃതരെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളാണ് ഈ വിവരം പുറത്തുവിട്ടത്. ദാവൂദിന്റെ പേഴ്‌സണ്‍ സ്റ്റാഫ് അംഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അ ധികൃതര്‍ ക്വാറന്റീനിലാക്കിയിട്ടുണ്ടെന്നും കറാച്ചിയിലെ സൈനിക ആശുപത്രിയിലാണ് ദാവൂദിനെ ചികിത്സിക്കുന്നതെന്നുമാണ് വിവരങ്ങള്‍. 1993ലെ ബോംബെ സ്‌ഫോടന കേസുകളുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇന്റര്‍പോള്‍ തിരയുന്ന കൊടുംകുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. ഇയാള്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ ഇക്കാര്യം തുടര്‍ച്ചയായി നിഷേധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടായ വാര്‍ത്തകള്‍ പുറത്തുവരുന്നത്.2003ല്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇയാളുടെ തലയ്ക്ക് 2.5 കോടി ഡോളറാണ് വിലയിട്ടിരിക്കുന്നത്‌

Latest News