Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ സിന്ധ്യക്ക് തിരിച്ചടി; ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് രണ്ട് നേതാക്കള്‍

ഭോപ്പാല്‍- മുന്‍ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ ബലേന്ദ ശുക്ല  പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.13 വര്‍ഷം കോണ്‍ഗ്രസ് മന്ത്രിയായിരുന്ന അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഉപതെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ അദ്ദേഹം പാര്‍ട്ടി വിട്ടത് കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപിയിലേക്ക് ചേക്കേറിയ ജോതിരാദിത്യസിന്ധ്യക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

കമല്‍നാഥിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് അദ്ദേഹം പിസിസി മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് അദ്ദേഹത്തെ ബിജെപിയിലെത്തിച്ചിരുന്നത്.കഴിഞ്ഞ ദിവസം പ്രേംചന്ദ് ഗുഡ്ഡുവും ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയിരുന്നു.വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ശുക്ല ഗുണംചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.
 

Latest News