Sorry, you need to enable JavaScript to visit this website.

സോഷ്യല്‍മീഡിയയില്‍ 'ലാല്‍സലാം,സഖാവ്' ഉപയോഗിച്ചാല്‍ യുഎപിഎ ചുമത്തും: എന്‍ഐഎ

ഗുവാഹത്തി- അസമില്‍ സോഷ്യല്‍മീഡിയയില്‍ ലാല്‍സലാം,കോമ്രേഡ് എന്നീ വാക്കുകള്‍ എഴുതുന്നതും ലെനിന്റെ ചിത്രം  പ്രസിദ്ധീകരിക്കുന്നതും യുഎപിഎ ചുമത്തി തടവിലിടാവുന്ന കുറ്റകൃത്യങ്ങളാണെന്ന് എന്‍ഐഎ. കര്‍ഷക സംഘടന 'കൃഷിക് മുക്തി സഗ്രാം സമിതി'യുടെ നേതാവ് അഖില്‍ ഗോഗോയിയുടെ സഹായി ബിട്ടു സോനാവാലിനെതിരെ എന്‍ഐഎ നല്‍കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.തന്റെ ചില സുഹൃത്തുക്കളെ 'സഖാവ്' എന്ന് പരാമര്‍ശിച്ചതായും സോഷ്യല്‍ മീഡിയയില്‍ 'ലാല്‍ സലാം' പോലുള്ള വാക്കുകള്‍ ഉപയോഗിച്ചതായും എന്‍ഐഎ പറയുന്നു.

സോനാവല്‍ അടക്കം മൂന്ന് പേരെ ഈ വര്‍ഷം ആദ്യമാണ് അറസ്റ്റ് ചെയ്തിരുന്നത്. പൗരത്വഭേദഗതിക്ക് എതിരെ അസമില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ഗൊഗോയും അറസ്റ്റിലായിരുന്നു.യുഎപിഎ ചുമത്തി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് എന്‍ഐഎ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതും ലെനിന്റെ ചിത്രം ഉപയോഗിക്കുന്നതുമൊക്കെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും യുഎപിഎ ചുമത്താവുന്ന കുറ്റകൃത്യമാണെന്നും എന്‍ഐഎ അറിയിച്ചു. മെയ് 29ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ലെനിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതായും 'മുതലാളിമാര്‍ക്ക് തങ്ങള്‍ തൂക്കുകയറുകള്‍ വില്‍ക്കും' എന്ന് തലക്കെട്ട് നല്‍കിയതായും ആരോപിക്കുന്നു.
 

Latest News