തിരുവനന്തപുരം- കണിയാപുരത്ത് യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസില്‍ ഭര്‍ത്താവും സുഹൃത്തുക്കളും പിടിയില്‍.യുവതി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഭര്‍ത്താവ് അന്‍സാറും നാല് സുഹൃത്തുക്കളുമാണ് പിടിയിലായത്.
അഞ്ച് വയസുള്ള ഇവരുടെ കുട്ടിക്ക് മുമ്പില്‍ വെച്ചാണ് അതിക്രമം നടത്തിയതെന്നും പ്രതികള്‍ക്ക് എതിരെ പോക്‌സോ വകുപ്പും ചുമത്തുമെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെയാണ് നാടിനെ നടുക്കിയ പീഡനം നടന്നത്. ഇതിന് ശേഷം ഇയാളും സുഹൃത്തുക്കളും തന്നെയും അഞ്ച് വയസുള്ള മകനെയും മര്‍ദ്ദിക്കുകയും സിഗററ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.
ഇന്നലെ വൈകീട്ടോടെ പുതുക്കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷമാണ് സുഹൃത്തുക്കളും അന്‍സാറും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. ഇവിടെ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.