ദുബായ്- മലബാര്‍ ഗോള്‍ഡിന്റെ 171 ജീവനക്കാരുമായി ചാര്‍ട്ടേഡ് വിമാനം ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കോര്‍പറേറ്റ് കമ്പനികള്‍ക്ക് കേരളത്തിലേക്ക് അനുവദിച്ച ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തെതാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഗ്രൂപ്പിന്റെത്.
രാത്രി 10.10ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എയര്‍ അറേബ്യയുടെ വിമാനത്തില്‍ മൂന്ന് കൈക്കുഞ്ഞുങ്ങളും 25 കുട്ടികളും അടങ്ങുന്ന സംഘമാണുള്ളത്.
ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ ആദ്യ ബോഡിങ് പാസ് നല്‍കി. ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലേക്ക് മൂന്നെണ്ണത്തിനു പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കും കമ്പനി ചാര്‍ട്ടര്‍ സര്‍വീസ് നടത്തും.