വാഷിംഗ്ടണ്‍- ഇറാനില്‍ 2018 മുതല്‍ തടവിലുളള അമേരിക്കന്‍ നാവിക ഉദ്യോഗസ്ഥനെ മോചിപ്പിച്ചു. ഇദ്ദേഹം നാട്ടിലേക്ക് പുറപ്പെട്ടതായി കുടുംബവും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അറിയിച്ചു.
പകരം ഇറാനിയന്‍ അമേരിക്കന്‍ ഡോക്ടറെ ഇറാന്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
മൈക്കിള്‍ വൈറ്റിനെ മോചിപ്പിച്ച ഇറാന്റെ നടപടിയും മാജിദ് താഹിരിയെ ഇറാന്‍ സന്ദര്‍ശിക്കുന്നതിന് അനുവദിച്ച അമേരിക്കയുടെ നടപടിയും ഇരു രാജ്യങ്ങളുടേയും ബന്ധത്തില്‍ അപൂര്‍വ സംഭവമാണ്.
വൈറ്റിന്റെ മോചനം യു.എസ്-ഇറാന്‍ ബന്ധത്തില്‍ മഞ്ഞുരുക്കത്തിനു സഹായകമാകുമെന്ന് കരുതുന്നു. വൈറ്റ് ഹൗസ് ഇതുസംബന്ധിച്ച് സൂചന നല്‍കി. രണ്ടു നീക്കങ്ങളും ഇറാന്‍ വിദേശമന്ത്രാലയം സ്ഥിരീകരിച്ചു.