മുംബൈ- മഹാരാഷ്ട്രയില്‍ വ്യാപക നാശനഷ്ടം വിതച്ച നിസര്‍ഗ ചുഴലിക്കാറ്റില്‍ ആറു പേര്‍ മരിച്ചു. സംസ്ഥാനത്തിന്റെ മൂന്നിലൊരു ഭാഗത്തെ കെടുതികള്‍ ബാധിച്ചു. ആറു പേര്‍ മരിച്ച റായ്ഗഡില്‍ പതിനായിരക്കണക്കിന് വീടുകള്‍ക്ക് കേടുപാടുകളുണ്ട്. 13,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ലക്ഷത്തോളം മരങ്ങള്‍ കടപുഴകുകയും ആയരിക്കണക്കിന് വൈദ്യുതി പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നു. 500 മൊബൈല്‍ ടവറുകള്‍ നിലംപൊത്തി. 10 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. 5033 ഹെക്ടര്‍ കൃഷി നശിച്ചു. 14 ജില്ലകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചതെന്ന് റിലീഫ് മന്ത്രി വിജയ് വി പറഞ്ഞു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.