വാഷിങ്ടണ്‍- ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ മഹാത്മ ഗാന്ധിപ്രതിമ തകര്‍ക്കപ്പെട്ടതില്‍ ക്ഷമ ചോദിച്ച് യുഎസ് അംബാസിഡര്‍ കെന്നത്ത് ജസ്റ്റര്‍. 'ഗാന്ധി പ്രതിമ തകര്‍ക്കപ്പെട്ടതില്‍ ക്ഷമചോദിക്കുന്നു. ഞങ്ങളുടെ ആത്മാര്‍ത്ഥമായ ക്ഷമാപണം സ്വീകരിക്കണം.ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവവും അതിനു പിന്നാലെയുണ്ടായ അക്രമവും ക്രൂരതയും ഭയപ്പെടുത്തുന്നതാണ്. എല്ലാ തരത്തിലുമുള്ള മുന്‍വിധികള്‍ക്കും വിവേചനത്തിനും എതിരാണ് ഞങ്ങള്‍. ഞങ്ങള്‍ ഇതു മറികടക്കും. കൂടുതല്‍ മെച്ചപ്പെടും.' എന്ന് ജസ്റ്റര്‍ ട്വിറ്ററിലൂടെ കുറിച്ചു.ആഫ്രിക്കന്‍അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധത്തിനിടെയാണ് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിക്കപ്പെട്ടത്. സംഭവത്തിന് പിന്നിലാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. യുഎസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.