ന്യൂദല്‍ഹി- ദക്ഷിണ ദല്‍ഹിയിലെ നിസാമുദ്ധീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 2000ല്‍പരം വിദേശ പൗരന്മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി . ഇവര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് പത്ത് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. തബ്‌ലീഗ് ജമാഅത്ത് കേസുമായി ബന്ധപ്പെട്ട് ദല്‍ഹി പോലിസിന്റെ ക്രൈംബ്രാഞ്ച് 541 വിദേശ പൗരന്മാരെ ഉള്‍പ്പെടുത്തി 12 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
പിടിഐ റിപ്പോര്‍ട്ട് പ്രകാരം 2550 വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളാണ് കരിമ്പട്ടികയിലുള്ളത്. വീസ നടപടി ചട്ടലംഘനമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഹസ്രത്ത് നിസാമുദ്ധീനില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വലിയൊരു വിഭാഗം വിദേശികളാണ് മാര്‍ച്ച് 13ന് എത്തിയിരുന്നത്. ഇവര്‍ ടൂറിസ്റ്റ് വീസയെടുത്താണ് എത്തിയിരുന്നത്. ഇത് വീസ നടപടികളുടെ ലംഘനമാണെന്നാണ് അധികൃതര്‍ പറയുന്നത്. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക്