ജയ്പൂര്‍- രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സാംഗം ചെയ്ത ഭര്‍ത്താവിനെ കൊന്നതിന് ഇരുപത്തിയെട്ടുകാരിയായ ഗര്‍ഭിണി അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് സംഭവം. താന്‍ ഗര്‍ഭിണിയാണെന്നും അതിനാല്‍ സഹായത്തിനായി പതിനഞ്ച് വയസുള്ള സഹോദരിയെ തന്നോടൊപ്പം കൊണ്ടുവന്നതാണെന്നും യുവതി പോലിസിനോട് പറഞ്ഞു.
എന്നാല്‍ ഭര്‍ത്താവ് സഹോദരിയെ ബലാല്‍സംഗം ചെയ്തു. ഇതില്‍ പ്രകോപിതയായാണ് കോടാലി ഉപയോഗിച്ച് ഭര്‍ത്താവിനെ അടിച്ചതെന്നും ഇതേതുടര്‍ന്നാണ് അയാള്‍ മരിച്ചതെന്നും യുവതി പോലിസിനോട് പറഞ്ഞു.യുവതിയെ പ്രാദേശിക കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഓ അമിത് കുമാര്‍ നാഗോറ പറഞ്ഞു. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.