Sorry, you need to enable JavaScript to visit this website.

പുറമേരിയില്‍ കൊറോണ സ്ഥിരീകരിച്ച മത്സ്യവില്‍പ്പനക്കാരന്റെ കട അടിച്ചുതകര്‍ത്തു

കോഴിക്കോട്- പുറമേരിയില്‍ കൊറോണ സ്ഥിരീകരിച്ച മത്സ്യവില്‍പ്പനക്കാരന്റെ മത്സ്യവില്‍പ്പന കേന്ദ്രം അടിച്ചുതകര്‍ത്തു. വെള്ളൂര്‍ റോഡിലുള്ള മത്സ്യകടയാണ് അര്‍ധരാത്രി ചിലര്‍ അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ നാദാപുരം പോലിസ് കേസെടുത്തു.മത്സ്യവില്‍പ്പനക്കാരന്  വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ കുടുംബവും നിരീക്ഷണത്തിലാണ് . കടയുടെ ലൈസന്‍സി ഇയാളുടെ പിതാവാണ്.

അദ്ദേഹം നിരീക്ഷണം കഴിഞ്ഞെത്തിയാല്‍ മൊഴിയെടുക്കാനാണ് പോലിസിന്റെ തീരുമാനം. ഈ മത്സ്യവ്യാപാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ നാദാപുരം,പുറമേരി,കുന്നുമ്മല്‍,കുറ്റ്യാടി പഞ്ചായത്തുകളും വടകരയിലെ ചിലയിടങ്ങളും കണ്ടെന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമീപ പ്രദേശങ്ങളില്‍ അടക്കം മത്സ്യമാര്‍ക്കറ്റുകള്‍ അടക്കുകയും വ്യാപാരികളോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
 

Latest News