തിരുവനന്തപുരം- ചിറയിൻകീഴിൽ യുവാവിനെ അതിക്രൂരമായി തല്ലിചതച്ചവരെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളായ വക്കം സ്വദേശികളായ അനന്തു, ശ്രീക്കുുട്ടൻ എന്നിവർക്കായി തിരച്ചിൽ തുടങ്ങി.
ഈ മാസം 13-നാണ് ചിറയിൻകീഴ് എൻ.എസ് ജംഗ്ഷനിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ രണ്ട് പേർ ക്രൂരമായി മർദിച്ചത്.
ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ആർക്കാണ് മർദനമേറ്റതെന്ന് വ്യക്തമല്ല. സിസി ടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. പരാതി കിട്ടിയിട്ടില്ലെങ്കിലും അന്വേഷണ തുടങ്ങിയതായി പോലീസ് അറിയിച്ചു.