Sorry, you need to enable JavaScript to visit this website.

ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തം;  അടുത്ത പണിയുമായി അമേരിക്ക 

ന്യൂദല്‍ഹി-വ്യാപാര പങ്കാളികളായ രാജ്യങ്ങള്‍ നടപ്പാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്ന ഡിജിറ്റല്‍ സര്‍വീസസ് ടാക്‌സസില്‍ (ഡിഎസ്ടി) പിടിമുറുക്കി യുഎസ്.ഇന്ത്യയുള്‍പ്പെടെ വ്യാപാര പങ്കാളികളായ 10 രാജ്യങ്ങള്‍ ഡിഎസ്ടി നടപ്പാക്കുന്നത് എങ്ങനെയെന്ന് അന്വേഷിക്കാനും ശക്തമായ നികുതി തിരിച്ചടികള്‍ നല്‍കാനുമുള്ള ശ്രമങ്ങള്‍ യുഎസ് ആരംഭിച്ചെന്നാണു റിപ്പോര്‍ട്ട്.
ഓസ്ട്രിയ, ബ്രസീല്‍, ചെക്ക് റിപ്പബ്ലിക്, യൂറോപ്യന്‍ യൂണിയന്‍, ഇന്തോനേഷ്യ, ഇറ്റലി, സ്‌പെയിന്‍, തുര്‍ക്കി, യുകെ എന്നിവയാണ് അന്വേഷണ പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റിറ്റീവ് (യുഎസ്ടിആര്‍) ആണ് അന്വേഷണം നടത്തുന്നത്. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ യുഎസിനെ മോശമായി ബാധിക്കുന്ന കാര്യങ്ങളുണ്ടോ എന്ന് അന്വേഷിക്കുന്ന ട്രേഡ് ആക്ടിലെ 301ാം വകുപ്പ് പ്രകാരമാണ് അന്വേഷണം. ഇന്ത്യയിലുള്ള സ്വദേശീയരല്ലാത്ത കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമാണ് ടാക്‌സ് ബാധകം. ഏകദേശം 20 ദശലക്ഷം രൂപയ്ക്കു മേല്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികളെയാണ് ലക്ഷ്യം വയ്ക്കുന്നത്. യുഎസിന്റെ നീക്കം ഇന്ത്യയുമായുള്ള വ്യാപാര കരാറുകള്‍ വൈകിപ്പിക്കുമെന്നും ഇതുവഴി വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുമാണു വിദഗ്ധരുടെ വിലയിരുത്തല്‍.
 

Latest News