ന്യൂയോര്‍ക്ക്- പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യ ദക്ഷിണേഷ്യയില്‍ ഭീകരവാദത്തിന്റെ മാതാവാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎ.ന്നിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറും യു.എന്‍ പൊതുസഭയില്‍ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്കാണ് അതേഭാഷയില്‍ പാക്കിസ്ഥാന്റെ മറുപടി. ക്രൂരനായ ഒരു വേട്ടക്കാരന്റെ ഭാവമാണ് ഇന്ത്യ പ്രകടിപ്പിക്കുന്നതെന്ന് യു.എന്നിലെ പാക്കിസ്ഥാന്‍ സ്ഥാനപതി മലീഹാ ലോധി ആരോപിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അനാവശ്യമായ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ലോധി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണ്. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കണം. പാക്കിസ്ഥാനിലെ ഭീകരസംഘടനകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യയാണ്. മേഖലയിലെ അയല്‍ക്കാര്‍ക്കെല്ലാം വലിയ തലവേദനയാണ് ഇത്തരം നടപടികളിലൂടെ ഇന്ത്യ ഉണ്ടാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിയായ ഇന്ത്യ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഹിപ്പോക്രസിയെന്നും ലോധി കുറ്റപ്പെടുത്തി.