ചെന്നൈ- തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 1286 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. പതിനൊന്ന് പേരാണ് വൈറസ് ബാധമൂലം ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 208 ആയി ഉയര്‍ന്നു. 25872 പേര്‍ക്കാണ് നിലവില്‍ കൊറോണ വൈറസ് ബാധിച്ചത്.
സംസ്ഥാനത്ത് ദിനംപ്രതി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമാണെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് മാത്രം 8909 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് മാത്രം രാജ്യത്ത് വൈറസ് ബാധമൂലം 217 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.