ടോക്കിയോ-റിയാലിറ്റി ഷോ താരത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ജപ്പാന്‍.സൈബര്‍ ആക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ നിയമ വ്യവസ്ഥയില്‍ മാറ്റം കൊണ്ടുവരാനാണ് നീക്കം.
റിയാലിറ്റി ഷോ താരവും ഗുസ്തി താരവുമായ ഇരുപത്തിരണ്ടുകാരി ഹന കിമുറയെ കഴിഞ്ഞ മാസം 23നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടെറസ് ഹൗസ് എന്ന് പരിപാടിയിലെ താരമായിരുന്ന ഹന സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ പരിഹാസങ്ങളും അസഭ്യവര്‍ഷവും നേരിട്ടിരുന്നു.
സൈബര്‍ ബുള്ളിയിംഗിനെതിരെ നിയമ നടപടി ശക്തമാക്കുന്നതിലൂടെ ഹനയ്ക്ക് നീതി ലഭിക്കുമെന്നാണ് ജപ്പാന്റെ ഭരണപക്ഷം വിശദമാക്കുന്നത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് ഒരു പരിധി വേണമെന്ന നിലയിലാണ് നീക്കങ്ങള്‍.അസഭ്യ വര്‍ഷവും നുണ പ്രചാരണത്തേയും വിമര്‍ശനമായി കരുതാനാവില്ലെന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജങ്കോ മിഹാര പറയുന്നത്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആളുകള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ സമയംചെലവഴിക്കാന്‍ തുടങ്ങിയതോടെയാണ് ഹനയ്‌ക്കെതിരെ സൈബര്‍ പരിഹാസം കൂടിയത്.
ആശയ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആളുകളുടെ വ്യക്തിത്വത്തേയും അഭിമാനത്തെയും വൃണപ്പെടുത്തുന്ന രീതിയാണ് പൊതുവെ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ കാണുന്നത്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങളും സൈബര്‍ ബുള്ളിയിംഗ് നടത്താനും ഉപയോഗിക്കുന്നതാകാട്ടെ മിക്കതും വ്യാജ പ്രൊഫൈലുകളുമാണ്.ഇത് വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.