Sorry, you need to enable JavaScript to visit this website.

പ്രശ്‌നമുണ്ടാക്കുന്നതും അത് വലുതാക്കുന്നതും ട്രംപ് : ജോ ബൈഡന്‍

വാഷിങ്ടണ്‍- പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡന്‍.പ്രശ്‌നമുണ്ടാക്കാനല്ല പരിഹരിക്കാനാണ് ട്രംപ് ശ്രമിക്കേണ്ടതെന്നും പ്രശ്‌നം ഉണ്ടാക്കുന്നതും അത് വലുതാക്കുന്നതും ട്രംപ് ആണെന്നും ബൈഡന്‍ ആരോപിച്ചു. തന്നെ വിജയിപ്പിച്ച് പ്രസിഡന്റ് ആക്കിയാല്‍ രാജ്യത്ത് തുല്യത കൊണ്ടുവരുമെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്.അതേസമയം, ബൈഡന്‍ രാഷ്ട്രീയ ദാരിദ്ര്യമാണെന്നും രാഷ്ട്രീയത്തിലും ജീവിതത്തിലും പരാജയമാണെന്നും ട്രംപ് ആരോപിച്ചു. ട്രംപ് അതിരുകടക്കുന്നുവെന്ന് യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി പ്രതികരിച്ചു.
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ജോര്‍ജ് ബുഷ് ദുഃഖം രേഖപ്പെടുത്തി. വല്ലാതെ വേദനിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്തെ ശ്വാസം മുട്ടിക്കുന്നതാണെന്നും ബുഷ് വ്യക്തമാക്കി.
 

Latest News