Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന അതിക്രമിച്ചുകയറിയെന്ന് പ്രതിരോധമന്ത്രി

ന്യൂദൽഹി- ലഡാക്ക് അതിർത്തിയിൽ ചൈന അതിക്രമിച്ചുകയറിയെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്ന് രണ്ടാഴ്ചക്ക് ശേഷമാണ് പ്രതിരോധമന്ത്രി ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയത്. ഈ മേഖലയിൽ വലിയ തോതിലുള്ള സൈനിക സാന്നിധ്യമുണ്ടായെന്നും മന്ത്രി അറിയിച്ചു. ചൈനീസ് സൈനികർ അതിർത്തിയിലുണ്ട് എന്ന കാര്യം യാഥാർത്ഥ്യമാണ്. അതിർത്തി സംബന്ധിച്ച് ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കം നിലനിൽക്കുന്നണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഇക്കാര്യത്തിൽ തുടർനടപടികൾ ഇന്ത്യ സ്വീകരിക്കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അതിർത്തിയിൽ എന്താണ് നടക്കുന്നത് എന്ന കാര്യം ഇന്ത്യയോട് വെളിപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

 

Latest News