അഹമദാബാദ്-ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എക്ക് കോവിഡ് സ്ഥിരീകരിച്ചു. നരോദയിലെ ബല്‍റാം തവാനിക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച എം.എല്‍.എമാരുടെ എണ്ണം മൂന്നായി. ജമാല്‍പൂര്‍ ഖാദിയയിലെ ഇമ്രാന്‍ ഖെദാവാല (കോണ്‍ഗ്രസ്), നിക്കോളിലെ ജഗദീഷ് പഞ്ചാല്‍ (ബി.ജെ.പി) എന്നിവര്‍ക്ക് നേരത്തെ രോഗം കണ്ടെത്തിയിരുന്നു. നിലവില്‍ 17,217 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 5,374 പേര്‍ രോഗമുക്തി നേടി. 10,780 പേര്‍ ചികിത്സയിലാണ്.