ന്യൂദല്‍ഹി- പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നത് സ്വേഛാപരമാണെന്ന് ചൂണ്ടിക്കാട്ടി പാരീസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (ഐ.എഫ്.എച്ച്.ആര്‍) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും കത്തയച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സിഎഎക്കെതിരായ സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തിത് ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് ഐഎഫ്എച്ച്ആര്‍ പറഞ്ഞു.
സിഎഎ വിരുദ്ധത സമരത്തില്‍ പങ്കെടുത്തതിന് വിദ്യാര്‍ത്ഥി പ്രവര്‍ത്തകരായ ദേവംഗാന കലിത, നടാഷ നര്‍വാള്‍ എന്നിവരുടെ അറസ്റ്റ് കത്തില്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.
ദല്‍ഹിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അടുത്തിടെയാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ദേവാംഗന കലിതയേയും നടാഷ നര്‍വാളിനേയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെ ഐഎഫ്എച്ച്ആര്‍ ശക്തമായി അപലപിച്ചു.
സിഎഎക്കെതിരെ പ്രതിഷേധിച്ചതിന് മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ദേവാംഗന കലിത, നടാഷ നര്‍വാള്‍ എന്നിവരെ കൂടാതെ, മീരന്‍ ഹൈദര്‍, ഗുള്‍ഫിഷ ഫാത്തിമ, സഫൂറ സര്‍ഗാര്‍, ശിഫാഉര്‍റഹ്മാന്‍, ആസിഫ് ഇക്ബാല്‍, അഖില്‍ ഗോഗോയ്, ഖഫീല്‍ ഖാന്‍, ഉമര്‍ ഖാലിദ് എന്നിവരെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും ഐഎഫ്എച്ച്ആര്‍ ആശങ്ക പ്രകടിപ്പിച്ചു.
സി.എ.എയെ എതിര്‍ത്തതു കൊണ്ടു മാത്രമാണ് യു.എ.പി.എ ചുമത്തി വിദ്യാര്‍ഥി നേതാക്കളേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്ന് ശര്‍ജീല്‍ ഇമാം, ഖാലിദ് സൈഫി, ഇസ്രത്ത് ജഹാന്‍ തുടങ്ങിയവരുടെ തടങ്കല്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര സംഘടന കത്തില്‍ പറഞ്ഞു.