ന്യൂദല്‍ഹി-രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം പിന്നിട്ടുമ്പോള്‍ മന്ത്രിസഭയില്‍ അഴിച്ച് പണിക്ക് ഒരുങ്ങുന്നു. രണ്ടാമത് എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടന സെപ്തംബര്‍ മാസത്തോടെ നടക്കും. ഇതോടെ കാബിനറ്റില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.നിലവില്‍ മുഖ്യ ഭരണകക്ഷിയായ ബിജെപി വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുനസംഘടന പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. കേരളത്തില്‍ നിന്ന് വി.മുരളീധരന് പുറമെ സുരേഷ് ഗോപി എം.പി മന്ത്രി സഭയിലെത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല
പൗരത്വ ഭേദഗതി നിയമം, ഷഹീന്‍ബാഗിലെ സമരം തുടര്‍ന്ന് ദല്‍ഹിയില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതും രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ കലാപം എന്നീ സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തിയിരുന്നു.
ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത് രാജ്യമായിട്ടും കോവിഡ്19 മഹാമാരി കേസുകള്‍ അധികമാകാതെ പിടിച്ചുനിര്‍ത്തിയതിന് നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ പുകഴ്ത്തിയിട്ടുണ്ട്. 5164 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്. 89,995 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ ഇതിനെ ഇന്ത്യ പ്രതിരോധിച്ചത് അഞ്ച് ഘട്ടമായി നില്‍ക്കുന്ന രാജ്യമാകെയുള്ള ലോക്ഡൗണിലൂടെയായിരുന്നു. ഇതിലൂടെ സാമ്പത്തിക രംഗം വീണ്ടും മോശമായി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ സ്വകാര്യവത്കരണത്തിന് വഴിമാറി കൊടുക്കുന്നു എന്ന ശക്തമായ ആരോപണവുമുണ്ടായി.