കൊല്ലം- ഉത്ര കൊലക്കേസിൽ മുഖ്യ പ്രതിയായ ഭർത്താവ് സൂരജിന്റെ വീട്ടിൽ പരിശോധന. ക്രൈംബ്രാഞ്ചും സ്പെഷൽ ബ്രാഞ്ചും റവന്യു ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തുന്നത്. ഗാർഹിക പീഡനം സംബന്ധിച്ച അന്വേഷണത്തിലാണ് സ്പെഷൽ ബ്രാഞ്ച് സംഘം എത്തിയത്.
ഫോറൻസിക് സംഘവും സൂരജിന്റെ വീട്ടിൽ പരിശോധന നടത്തി. വനിതാ കമ്മീഷിന്റെ നിർദേശത്തെ തുടർന്നാണ് സ്പെഷൽ ബ്രാഞ്ച് സൂരജിന്റെ വീട്ടിലെത്തിയത്.