Sorry, you need to enable JavaScript to visit this website.

കോവിഡ്- മഞ്ചേരി സ്വദേശി സൗദിയിൽ നിര്യാതനായി

റിയാദ്- ദവാദ്മിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി നിര്യാതനായി. മഞ്ചേരി മഞ്ഞപ്പറ്റ മൂലയില്‍ ജോണ്‍ മകന്‍ ഡൊമിനിക് (38) ആണ് മരിച്ചത്. ദമാമിലായിരുന്ന ഇദ്ദേഹം ജോലി ആവശ്യാര്‍ഥം ദവാദ്മിയില്‍ എത്തിയതായിരുന്നു.ഭാര്യ: റൂബി. മക്കള്‍: ആല്‍വിന, അയന.

Latest News