സിഡ്‌നി-'മാര്‍ക്ക് സുക്കര്‍ബര്‍ഗ് അന്തരിച്ചു. കൊറോണ വൈറസ് ബാധകാരണമായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകള്‍ അടുത്തയാഴ്ച നടക്കും. ആദരാഞ്ജലികളുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തി'. ഞെട്ടിയോ നിരവധിപേരാണ് പേരാണ് ഈ വാര്‍ത്ത കണ്ട് അന്താളിച്ചു പോയത്.
മുപ്പത്തിനാലാം വയസ്സില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അന്തരിച്ചു എന്ന തലക്കെട്ടോടെയാണ് 'ദി ഷവല്‍' എന്ന മാധ്യമം ഒരു വ്യാജ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചത്. 12 മണിക്കൂറിനിടെ ഈ പോസ്റ്റ് കണ്ടത് 1.2 ദശലക്ഷം ആളുകളാണ്. കുറിപ്പ് വായിക്കാനായി പതിവില്‍ കവിഞ്ഞ ആള്‍ക്കാരെത്തിയതോടെ സൈറ്റ് തകരാറിലായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ പ്രശ്‌നത്തില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇടപെട്ടതോടെയാണ് അദ്ദേഹത്തിനെതിരെയുള്ള ട്രോളുകള്‍ക്ക് തുടക്കമായത്. സമൂഹമാധ്യമങ്ങള്‍ വസ്തുതാപരിശോധന നടത്തേണ്ട കാര്യമില്ലെന്നാണ് ശിശുപീഡകനായ സുക്കര്‍ബര്‍ഗ് പറഞ്ഞതെന്ന് ഓസ്‌ട്രേലിയയിലെ ആക്ഷേപഹാസ്യ മാധ്യമമായ ദി ചേസര്‍ പറയുന്നത്.