ചെന്നൈ-മുംബൈയില്‍ താമസിക്കുന്ന ബന്ധു കോവിഡ് ബാധിച്ച് മരിച്ചെന്ന് നടി ഖുശ്ബു.ട്വീറ്റിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. സഹോദരന്റെ ഭാര്യയുടെ കുടുംബാംഗമാണ് മുംബൈയില്‍ വച്ച് കോവിഡ് മൂലം മരിച്ചതെന്ന് നടി പറയുന്നു.കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ തുടങ്ങിയ താരങ്ങള്‍ ഖുശ്ബുവിന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ ഖേദമറിയിച്ചു.
രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 65168 ആയി. ശനിയാഴ്ച മാത്രം 2940 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2197 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്. മുംബൈയില്‍ മാത്രം 38,442 കോവിഡ് രോഗികളാണുളളത്. ഇന്ത്യയില്‍ ആകെ കോവിഡ് മരണം 5164 ആയി.ലോക്ഡൗണിലൂടെയും സാമൂഹിക അകലം പാലിച്ചും മനുഷ്യരാശിയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ മഹാമാരിയ്‌ക്കെതിരെ പോരാടുകയാണ് നാം.