Sorry, you need to enable JavaScript to visit this website.

ചാരവൃത്തി; പാക് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി

ന്യൂദൽഹി- ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആബിദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരെയാണ് പുറത്താക്കിയത്. ഇവരോട് 24 മണിക്കൂറിനകം രാജ്യം വിടാനും നിർദ്ദേശം നൽകി. പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടിയാണ് ഇവർ പ്രവർത്തിച്ചത് എന്നാണ് ആരോപണം. വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി ഇവർ വിവിധ സ്ഥലങ്ങളിൽ കറങ്ങിയതായും ഇന്ത്യ കുറ്റപ്പെടുത്തി.

 

Latest News