ഭോപാല്‍- ഏഴുമാസം മുമ്പ് നടന്ന ഒരു 'ആത്മഹത്യാ കേസ്' അന്വേഷണം മധ്യപ്രദേശ് പോലീസിനെ കൊണ്ടെത്തിച്ചത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്ക്. ആത്മഹത്യ ചെയ്‌തെന്ന കരുതപ്പെട്ട ആറു വസ്സുകാരി പെണ്‍കുട്ടിയെ പിതാവ് ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയതാണെന്ന വസ്തുതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഭാര്യക്ക് അവിഹിത ബന്ധത്തിലൂടെ പിറന്നതാണ് മകളെന്ന സംശയമാണ് പിതാവിനെ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.
ഭോപാലിനടുത്ത ബറെല ഗ്രാമ വാസിയായ പിതാവിനെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. മാര്‍ച്ച് 15-നാണ് വീടിനകത്ത് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അച്ഛനും ബന്ധുക്കളും വിസമ്മതിച്ചിതിനെ തുടര്‍ന്നാണ് പോലീസിനു സംശയം ബലപ്പെട്ടത്. പെണ്‍കുട്ടിക്ക് എത്തിപ്പിടിക്കാവുന്നതിലും വളരെ ഉയരത്തിലായിരുന്നു മൃതദേഹം തൂങ്ങിക്കിടന്നിരുന്നത്.
ഫോറന്‍സിക് പരിശോധനയില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്തു നിന്ന് ലഭിച്ച ശുക്ലം ഡിഎന്‍എ പരിശോധനയില്‍ അച്ഛന്റേതാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അച്ഛന്‍ കുറ്റം സമ്മതിച്ചത്. മകള്‍ തന്റേതാണെന്ന് വിശ്വസിച്ചിരുന്നില്ലെന്നും ഭാര്യയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞാണെന്നായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു.
സംഭവ ദിവസം ഭാര്യയെ സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞു വിട്ടശേഷം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. ഈ സമയം വീട്ടില്‍ ഇവര്‍ രണ്ടു പേരും മാത്രമെ ഉണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടി ബോധരഹിതയായതോടെ ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹത്തിനു താഴെ വസ്ത്രങ്ങള്‍ കൂട്ടിയിട്ടിയിടുകയും ചെയ്തിരുന്നു.