Sorry, you need to enable JavaScript to visit this website.

മന്ത്രിക്കും ഭാര്യയ്ക്കും കോവിഡ്; ഉത്തരാഖണ്ഡ് മന്ത്രിസഭ മുഴുവൻ ക്വാറന്റൈനില്‍

ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ മന്ത്രിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിസഭാംഗങ്ങള്‍ ക്വാറന്റൈനിലേക്ക്. ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് മന്ത്രിസഭ മുഴുവന്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതമായത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തില്‍ ഉള്‍പ്പെടെ കോവിഡ് സ്ഥിരീകരിച്ച മന്ത്രി പങ്കെടുത്തിരുന്നു.

ഭാര്യയില്‍നിന്നാണ് മന്ത്രിക്ക് കോവിഡ് ബാധിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ച ഭാര്യ ഇപ്പോള്‍  ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഉത്തരാഖണ്ഡ് മന്ത്രിസഭയിലെ 41 പേരുടേയും സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മന്ത്രിമാരോട് അവരവരുടെ വസതിയില്‍ ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മന്ത്രിയുടെ സ്റ്റാഫംഗങ്ങളെയും ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 

സംസ്ഥാനത്ത് 749 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 22 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Latest News