ന്യൂദല്‍ഹി- ലോക്ക്ഡൗണിനിടെ ഇ പാസ് ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ജാര്‍ഖണ്ഡില്‍ നിന്ന് ഡല്‍ഹി, പഞ്ചാബ് എന്നിവടങ്ങളിലേക്ക് മയക്ക്മരുന്ന് എത്തിക്കുന്നതിനിടെ പഞ്ചാബ് ഹൊഷിയാര്‍പഝര്‍ സ്വദേശികളായ ഷാന്‍ മാസിഹ്, ചേതന്‍ പാട്ടിയാല്‍ എന്നിവരെയാണ് ദല്‍ഹി പോലീസ് പിടികൂടിയത്.
കുടിയേറ്റ തൊഴിലാളികള്‍ ഓണ്‍ലൈന്‍ വഴി അനുവദിച്ചിട്ടുള്ള പാസ് ഉപയോഗിച്ചാണ് ലോക്ക്ഡൗണിനിടെ സംഘം സഞ്ചരിച്ചത്. ദല്‍ഹിയില്‍വെച്ച് പിടിയിലാകുമ്പോള്‍ 12 കിലോ ലഹരിമരുന്നാണ് പ്രതികളുടെ കാറില്‍നിന്ന് കണ്ടെടുത്തത്. ഒരു തവണ അനുവദിച്ച പാസ് ഉപയോഗിച്ച് ഇരുവരും മൂന്ന് തവണ ജാര്‍ഖണ്ഡില്‍ പോയി വിവിധയിടങ്ങളിലേക്ക് ലഹരിമരുന്ന് കടത്തിയതായും പഞ്ചാബിലെ ലഹരിമരുന്ന് മാഫിയാ തലവനായ ഗുര്‍മീത് സിങ്ങാണ് ലഹരിക്കടത്തിന് പിന്നിലെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.