വാഷിങ്ടണ്‍- ഹോങ്കോങ്ങിനുള്ള പ്രത്യേക പദവികള്‍ എടുത്തുകളയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക കേന്ദ്രമായ ഹോങ്കോങ്ങില്‍ പിടിമുറുക്കാനുള്ള ചൈനയുടെ നീക്കത്തിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ തീരുമാനം.യുഎസ് സര്‍വകലാശാലകളില്‍ നിന്നുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.ഹോങ്കോങ്ങിനുള്ള പ്രത്യേക വ്യാപാരപദവിയും ആനുകൂല്യവും എടുത്തുകളയും.
ഹോങ്കോങ്ങിന്റെ രാഷ്ട്രീയ-പൊതു സ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രിച്ച് കൊണ്ട് പിടിമുറുക്കാനുള്ള ദേശീയ സുരക്ഷാനിയമത്തിന് ചൈന അംഗീകാരം നല്‍കിയിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഹോങ്കോങ്ങിലെ ജനങ്ങള്‍ക്കും ചൈനയിലെ ജനങ്ങള്‍ക്കും ഇതൊരു ദുരന്തമാണെന്നും ട്രംപ് പറഞ്ഞു.കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ചൈനയ്ക്ക് അനുകൂലമായ പക്ഷപാതമുണ്ടെന്ന് ആരോപിച്ച ലോകാരോഗ്യ സംഘടനയുമായുള്ള യുഎസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു.