ബെര്‍ലിന്‍- ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ക്ഷണം നിരാകരിച്ച് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍. വാഷിങ്ടണില്‍ ജൂണ്‍ അവസാനമാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണത്തിന് പ്രസിഡന്റ് ട്രംപിന് മെര്‍ക്കല്‍ കൃതജ്ഞത അറിയിച്ചതായും കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്കിടെ വാഷിങ്ടണിലേക്കുള്ള യാത്ര മെര്‍ക്കലിന് സ്വീകാര്യമല്ലെന്നും ജര്‍മന്‍ ഗവണ്മെന്റിന്റെ ഔദ്യോഗിക വക്താവായ സ്റ്റീഫന്‍ സൈബെര്‍ട്ട് അറിയിച്ചു. സാമ്പത്തിക പ്രക്രിയകള്‍ പുനരാരംഭിക്കാനുള്ള ഏറ്റവും മികച്ച നടപടിക്രമമാണ് ജൂണില്‍ നടത്താനിരിക്കുന്ന ജി7 ഉച്ചകോടിയെന്ന് ട്രംപ് കരുതുന്നതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.