മദീന - നാളെ മദീന മസ്ജിദുന്നബവി വിശ്വാസികൾക്ക് തുറന്നുകൊടുക്കുമ്പോൾ മൊത്തം ശേഷിയുടെ 40 ശതമാനമേ ഉപയോഗപ്പെടുത്തൂവെന്ന് മസ്ജിദുന്നബവി കാര്യ വിഭാഗം അറിയിച്ചു.
കാർപെറ്റുകൾ ഒഴിവാക്കി മാർബിൾ തറയിലാണ് നമസ്കാരം നടക്കുക. സംസം കാനുകൾ എടുത്തുമാറ്റും. കാർ പാർക്കിംഗിന്റെ 50 ശതമാനം ഉപയോഗപ്പെടുത്തും. ഫീ ആപ് വഴി മാത്രം. മസ്ജിദിന് ഉള്ളിലേക്ക് നോമ്പുതുറ വിഭവങ്ങൾ പ്രവേശിപ്പിക്കില്ല. നമസ്കരിക്കുന്നവർക്കിടയിൽ നിശ്ചിത ബാരിക്കേഡുകൾ സ്ഥാപിക്കും. സ്ത്രീകൾക്ക് 13, 17, 25, 29 നമ്പർ വാതിലുകളും പുരുഷന്മാർക്ക് ബാബുൽ ഹിജ്റ 4, ബാബു ഖുബാ 5, ബാബു മലിക് സൗദ് 8, ബാബു ഇമാം ബുഖാരി 10, ബാബു മലിക് ഫഹദ് 21, ബാബു മലിക് അബ്ദുൽ അസീസ് 34, ബാബു മക്ക 37 എന്നീ വാതിലുകളും തുറന്നിടും. കുട്ടികൾക്ക് പ്രവേശനമുണ്ടാകില്ല. പള്ളിയിലേക്ക് വരുന്നവർ മാസ്ക് ധരിക്കണം. നമസ്കാര ശേഷം അണുവിമുക്തമാക്കും. ഇതൊക്കെയാണ് വ്യവസ്ഥകൾ.