Sorry, you need to enable JavaScript to visit this website.

സേവനം നിഷേധിച്ചു; അടിവസ്ത്രം അഴിച്ച് മാസ്‌ക്കാക്കി യുവതി  

കീവ്-നിയമങ്ങള്‍ കര്‍ശനമാകുമ്പോള്‍ അവ അതിജീവിക്കാന്‍ മിടുക്ക് കാണിക്കുന്നവരാണ് ആധുനിക കാലത്തെ യുവതികള്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മിക്കാ രാജ്യങ്ങളും സമ്പൂര്‍ണ ലോക്ക്‌ഡൌണിലാണ്. കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ നടപടികളെ വെല്ലുവിളിച്ച പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുമുണ്ട്. വാക്‌സിന്‍ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ആളുകള്‍ വീട്ടില്‍ തന്നെ തുടരണമെന്നും മാസ്‌ക്കുകള്‍ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശവുമുണ്ട്. 
ഉക്രൈന്‍ കീവിലെ  ഒരു പോസ്‌റ്റോഫീസ് മാസ്‌ക് ധരിക്കാതെയെത്തിയ സ്ത്രീയ്ക്ക് സേവനം നിഷേധിച്ച സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സംരക്ഷണ മാസ്‌ക് ധരിച്ചില്ലെങ്കില്‍ സേവനം ലഭ്യമാക്കില്ലെന്ന് പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ യുവതിയോട് പറഞ്ഞു. 
ക്യൂവില്‍ നിന്നിരുന്ന സ്ത്രീ ഞൊടിയിടയില്‍ തന്നെ തന്റെ അടിവസ്ത്രം അഴിച്ച് മുഖത്ത് കെട്ടുകയായിരുന്നു. മുഖം മൂടി ധരിക്കാതെ കൗണ്ടറിലെ ക്യൂവില്‍ പ്രവേശിച്ച യുവതിയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ഓഫീസിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 
മുഖം മൂടി ധരിക്കാതെ ക്യൂവില്‍ പ്രവേശിച്ച സ്ത്രീ സ്റ്റാഫ് അംഗങ്ങളില്‍ ഒരാളുമായി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. കൂടുതല്‍ വാദങ്ങള്‍ക്ക് നില്‍ക്കാതിരിക്കാനും നീണ്ട ക്യൂ ഒഴിവാക്കാനും വേണ്ടിയാണ് യുവതി അടിവസ്ത്രം അഴിച്ച് മുഖത്ത് കെട്ടിയത്.
പ്രാദേശിക മാധ്യമങ്ങളില്‍ വന്ന ഈ റിപ്പോര്‍ട്ട് നോവാപോഷാ പോസ്റ്റ് ഓഫീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പോസ്റ്റ് ഓഫീസ് അധികൃതരില്‍ ഒരാളാണ് സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ചത്. കമ്പനി വിവരങ്ങള്‍ ചോര്‍ത്തിയെന്നു ആരോപിച്ച് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
21,000 ത്തിലധികം കൊറോണ വൈറസ് കേസുകളാണ് ഇതുവരെ ഉക്രൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 640 പേരാണ് ഇതുവരെ മരിച്ചത്.
 

Latest News