ഝാൻസി(യു.പി)- ട്രെയിനിലെ ടോയ്‌ലറ്റിൽ കുടിയേറ്റ തൊഴിലാളിയുടെ ജഡം. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ടാണ് തൊഴിലാളിയുടെ ജഡം കണ്ടെത്തിയത്. യാത്ര പൂർത്തിയാക്കിയ ട്രെയിനിൽ ശുചീകരം നടത്തുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. യു.പിയിലെ ബസ്തി ജില്ലയിലെ മോഹൻലാൽ ശർമ(38)യാണ് മരിച്ചത്. മുംബൈയിൽ കുടിയേറ്റ തൊഴിലാളിയായിരുന്നു ഇദ്ദേഹം. ലോക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടാണ് യു.പിയിലേക്ക് മടങ്ങിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.