ന്യൂയോര്‍ക്ക്- അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാക്കുന്ന നടപടികളില്‍നിന്ന് ഇന്ത്യയും ചൈനയും വിട്ടുനില്‍ക്കണമെന്ന് യുനൈറ്റഡ് നേഷന്‍സ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരാണ് മധ്യസ്ഥം വഹിക്കേണ്ടതെന്ന് ഇന്ത്യയും ചൈനയുമാണ് തീരുമാനിക്കേണ്ടതെന്ന് യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞു.
ഇന്ത്യക്കും ചൈനക്കുമിടയില്‍ മധ്യസ്ഥം വഹിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തത് ഇന്ത്യ പരോക്ഷമായി തള്ളിയിരുന്നു.