പാലക്കാട്- മുസ്ലിം ലീഗിൽനിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് ഒരുക്കിയ സ്വീകരണത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സി.പി.എം നേതാവും എം.എൽ.എയുമായ പി.കെ ശശി. കരിമ്പുഴയിലാണ് ഷൊർണൂർ എം.എൽ.എ കൂടിയായ ശശി യോഗം നടത്തിയത്. പാർട്ടിയിൽ വിശ്വാസമർപ്പിച്ചാൽ സംരക്ഷണം നൽകുമെന്നും ചതിച്ചാൽ ദ്രോഹിക്കുമെന്നും പറഞ്ഞാണ് മുസ്ലിം ലീഗിൽ നിന്ന് എത്തിയവർക്കുള്ള സ്വീകരണത്തിൽ ശശി പ്രസംഗിച്ചത്.
ശശിയുടെ വാക്കുകൾ.
പാർട്ടിയെ വിശ്വാസമർപ്പിച്ച് പാർട്ടിയുടെ കൂടെ വന്നാൽ പൂർണമായും സംരക്ഷണം നൽകും, ആവശ്യമായ സഹായവും സുരക്ഷിതത്വവും നൽകും. വളരെ വ്യക്തമായി പറയാം, പാർട്ടിയെ വിശ്വസിച്ച് കൂടെ വന്നാൽ സഹായിക്കും, പാർട്ടിയെ ചതിച്ച് പോയാൽ ദ്രോഹിക്കും. ഇത് പാർട്ടി സ്വീകരിക്കുന്ന നയമാണ്, പ്രത്യേകിച്ച് ഞങ്ങളൊക്കെ സ്വീകരിക്കുന്ന നയം.
കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നാണ് പാലക്കാട്. ഇവിടെയാണ് എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് പി.കെ ശശി പരിപാടി സംഘടിപ്പിച്ചത്.