ഹൈദരാബാദ്- തുറന്നുകിടന്ന കുഴല്‍കിണറില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ ശ്രമം ഊര്‍ജിതം. തെലങ്കാനയിലെ മേദക് ജില്ലയിലാണ് അപകടം.
120 അടി താഴ്ചയിലുള്ള കുഴല്‍ക്കിണറിലേക്ക് ഓക്‌സിജന്‍ പമ്പു ചെയ്യുന്നുണ്ട്. മണ്ണ് നീക്കാനുള്ള യന്ത്രങ്ങളും മറ്റും എത്തിച്ച് കുട്ടിയെ പുറത്തെത്തിക്കാന്‍ നീക്കം തുടങ്ങി. ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പിതാവിനും മുത്തച്ഛനുമൊപ്പം കൃഷിസ്ഥലത്തുകൂടി നടക്കുമ്പോഴാണ് കുട്ടി കിണറില്‍ വീണത്.