കൊച്ചി- വിസ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയവര്‍ക്ക് നാട്ടില്‍ തിരിച്ചെത്താനുള്ള വിമാനക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യത്തിന്മേല്‍ അനുഭാവപൂര്‍വം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ തിരികെ എത്താന്‍ പണം ഇല്ലാതെ യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് പരാതിപ്പട്ട് കോഴിക്കോട് സ്വദേശി ജിഷ പ്രജിത്തും മറ്റും സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് അനുശിവരാമന്റെ ഉത്തരവ്. വിമാന ടിക്കറ്റിന് പണം ഇല്ലാത്തതിനാല്‍ ഒട്ടേറെ പേര്‍ ദുരിതത്തിലാണന്ന് ഹരജി ഭാഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ലഭിച്ചിട്ടുള്ള നിവേദനങ്ങളില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാനാണ് കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.