ഹൈദരാബാദ്- കോവിഡ് പോസിറ്റീവ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകായിരുന്ന യുവതി ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് സംഭവം. ഇരുപതുകാരിയാണ് ഇരട്ട പെണ്‍ക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. കുട്ടികൾ പൂർണആരോഗ്യത്തിലാണ്. 2.5, രണ്ട് കിലോ ഭാരമുള്ള കുഞ്ഞുങ്ങളാണിത്. സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.