പള്ളി സെറ്റ് പൊളിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്ഷേത്ര ശ്രീകോവിലും നശിപ്പിച്ചു : റിമാന്റ് റിപ്പോര്‍ട്ട് 

കാലടി- കാലടിയില്‍ സിനിമയുടെ പള്ളി സെറ്റ് പൊളിച്ച കേസിലെ പ്രതികള്‍ സമീപത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഭിത്തി വൃത്തികേടാക്കിയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. രാഷ്ട്രീയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും കുപ്രസിദ്ധ ഗുണ്ടാനേതാവുമായ രതീഷ് മലയാറ്റൂര്‍,ഗോകുല്‍,രാഹുല്‍ സന്ദീപ് എന്നിവര്‍അടക്കം അഞ്ച് പേര്‍ക്ക്  എതിരെയുള്ള റിമാന്റ് റിപ്പോര്‍ട്ടിലാണ് ശ്രീകോവില്‍ വൃത്തികേടാക്കിയ വകയില്‍ 25000 രൂപയുടെ നഷ്ടം വരുത്തിവെച്ചതായി കാണിച്ചിരിക്കുന്നത്.

മിന്നല്‍ മുരളി ചിത്രത്തിന് വേണ്ടി നിര്‍മിച്ചിരുന്ന പള്ളിസെറ്റിനകത്ത് കയറി മോഷണം നടത്തുകയും പൊളിക്കുകയും ചെയ്തിരുന്നുവെന്നാണ് കേസ്. ഇതുവഴി സിനിമാ നിര്‍മാതാക്കള്‍ക്ക് എണ്‍പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും റിമാന്റ് റിപ്പോര്‍ട്ട് പറയുന്നു. അഞ്ച് പ്രതികളും നിലവില്‍ അറസ്റ്റിലാണ്.കേസിന്റെ അന്വേഷണം പോലിസിന്റെ പ്രത്യേക സംഘത്തിനാണ്. ശിവരാത്രി ആഘോഷസമിതിയും സിനിമാ സംഘടനകളുമാണ് ഇവര്‍ക്ക് എതിരെ പരാതി നല്‍കിയത്.
 

Latest News