Sorry, you need to enable JavaScript to visit this website.

കേരളം കോവിഡ് കുറച്ചു കാണിച്ചു, ഇപ്പോള്‍ പ്രവാസികളെ കരുവാക്കുന്നു-മന്ത്രി വി.മുരളീധരന്‍

ന്യൂദല്‍ഹി- കേരള സര്‍ക്കാര്‍ സ്വന്തം വീഴ്ചകള്‍ മറയ്ക്കാനാണ് പ്രവാസികളെ കരുവാക്കുന്നതെന്ന് കന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഇതിന്റെ കാരണം പ്രവാസികളും പുറത്തുനിന്നു വന്നവരുമാണെന്നു വരുത്തിത്തീര്‍ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
കോവിഡിന്റെ സമൂഹവ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങളും കേരളം പാലിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോവിഡ് കേസുകള്‍ കുറച്ചുകാണിക്കുകയാണ്. ഇതിനായി സമൂഹവ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിച്ചു.
സമൂഹവ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ല. അതു ചെയ്യാതെയാണ് ഇതുവരെ പോസിറ്റിവ് കേസുകള്‍ കുറച്ചുകാണിച്ചത്. ഹോം ക്വാറന്റൈനെന്ന കേരള മോഡല്‍ ഫലപ്രദമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

 

Latest News