Sorry, you need to enable JavaScript to visit this website.

അബഹയില്‍ കലഹത്തിനിടെ വെടിവെപ്പ് - ആറു പേര്‍ കൊല്ലപ്പെട്ടു

അബഹ- അംവാഹില്‍ ഏതാനും പേര്‍ തമ്മിലുണ്ടായ കലഹത്തിനിടെ നടന്ന വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി അസീര്‍ പ്രവിശ്യ പോലീസ് മേധാവി കേണല്‍ സൈദ് മുഹമ്മദ് അല്‍ ദബ്ബാഷ് പറഞ്ഞു. മരണപ്പെട്ടവര്‍ മുപ്പത്, നാല്‍പത് വയസുകള്‍ക്കിടയിലുള്ളവരാണ്. അറസ്റ്റ് ചെയ്ത് അവരെ തുടര്‍ന്ന് നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

Latest News