മലപ്പുറം- പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ പണം ഈടാക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഗള്‍ഫില്‍ നിന്ന് വിമാനടിക്കറ്റിന് പണം പിരിച്ചുവരുന്നവര്‍ എങ്ങിനെയാണ് ക്വാറന്റൈന് പണം നല്‍കുക. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണവും പൊതുജനങ്ങളുടെ സംഭാവനയും പിന്നെ എന്തിന് വേണ്ടിയുള്ളതാണ്. പ്രവാസികള്‍ ആരും വരാതാവുമെന്നും അവിടെ കിടന്ന് മരിക്കുന്ന സ്ഥിതിയാണ് ഉണ്ടാകുകയെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
ക്വാറന്റൈന്‍ ചിലവ് പ്രവാസികള്‍ വഹിക്കണമെന്ന കേരള സര്‍ക്കാര്‍ നിലപാടിനെതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണഅട്. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് ആവശ്യപ്പെട്ടു. പ്രവാസികളുടെ രക്തവും വിയര്‍പ്പുമാണ് കേരളത്തെ കെട്ടിപ്പടുത്തതെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. ലോകകേരളസഭയ്ക്കും പിആര്‍ ഏജന്‍സിക്കുമൊക്കെ കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാരിന് യാതൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.