യാചിക്കാനെത്തിയ യുവതിയെ വിവാഹം ചെയ്ത് ഡ്രൈവര്‍

ലഖ്‌നൗ- ലോക്ക്ഡൗണ്‍കാലത്ത് ഭിക്ഷയാചിക്കാനെത്തിയ യുവതിയെ ജീവിത സഖിയാക്കി . ഡ്രൈവര്‍ അനില്‍ എന്ന െ്രെഡവറാണ് ഭിക്ഷയാചിക്കാനെത്തിയ യുവതിയെ വിവാഹം കഴിച്ചത്. തന്റെ മുതലാളിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാണ്‍പൂരിലെ കക്കഡോയില്‍ ഭക്ഷണപ്പൊതികള്‍ നല്‍കാന്‍ അനില്‍ എത്തിയത്. അതിനിടയിലാണ് ഫുട്പാത്തിലിരുന്ന് ഭിക്ഷ യാചിക്കുന്ന നീലം എന്ന യുവതിയെ അനിലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ അവര്‍ക്ക് ഭക്ഷണം നല്‍കുകയും വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ദിവസവും ഇത്തരത്തില്‍ ഭക്ഷണപ്പെതിയുമായി അനില്‍ നീലത്തെ കാണാന്‍ എത്തുമായിരുന്നു. ഒടുവില്‍ നീലത്തെ ജീവിതത്തിലേക്ക് കൂട്ടാന്‍ അനില്‍ തീരുമാനിച്ചു. സഹോദരനും കുടുംബവും തെരുവിലേക്ക് ഇറക്കി വിട്ട നീലത്തെയും കിടപ്പ് രോഗിയായി അമ്മയേയും അനില്‍ സ്വീകരിക്കുകയായിരുന്നു. കാണ്‍പൂരിലെ ബുദ്ധാശ്രമത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

തൽസമയ വാർത്താ അപ്‌ഡേറ്റുകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

Latest News