Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ ഘടകകക്ഷി നേതാക്കളുടെ യോഗം വിളിച്ചു

മുംബൈ- മഹാരാഷ്ട്ര സർക്കാറിനെ മറിച്ചിടാൻ ബി.ജെ.പി അണിയറ നീക്കം നടത്തുന്നുവെന്ന വാർത്തകൾക്കിടെ ഉദ്ധവ് താക്കറെ ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയും എൻ.സി.പി നേതാവ് ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ ഘടകകക്ഷി നേതാക്കളുമായി താക്കറെ കൂടിക്കാഴ്ച നടത്തുന്നത്. സർക്കാറിനകത്ത് പ്രശ്‌നങ്ങളില്ലെന്നും കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും ശിവസേനയും എൻ.സി.പിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഹാരാഷ്ട്രയിലെ സർക്കാറിൽ തങ്ങൾക്ക് നിർണായക സ്ഥാനമില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
അതേസമയം, സർക്കാറിനെ താഴെയിറക്കാൻ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ശ്രമിക്കുകയാണെന്ന് എൻ.സി.പി ആരോപിച്ചു. ഫഡ്‌നവിസ് അക്ഷമനാണെന്നും എൻ.സി.പി നേതാവ് ശരദ് പവാർ പറഞ്ഞു. മഹരാഷ്ട്ര സർക്കാറിന് ഒരു തരത്തിലുള്ള ഭീഷണിയുമില്ല. മുഴുവൻ എം.എൽ.എമാരും കൂടെയുണ്ട്. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മഹാരാഷ്ട്ര സർക്കാർ പൂർണ പരാജയമാണെന്നും സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏർപ്പെടുത്തണമെന്നും ബി.ജെ.പിയുടെ മുതിർന്ന നേതാവ് നാരായൺ റാണെ ആവശ്യപ്പെട്ടിരുന്നു.

 

Latest News