വാഷിംഗ്ടണ്‍-ചൈനയിലെ വുഹാനില്‍ നിന്നും ലോകമെങ്ങും പടര്‍ന്നു പന്തലിക്കുന്നത് തുടരുന്ന പശ്ചാത്തലത്തില്‍ ഈ രോഗബാധ മനുഷ്യരെ മാത്രമല്ല ജീവജാലങ്ങളെയും ബാധിച്ചിരിക്കുകയാണെന്ന് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോറോണ വ്യാപനത്തെ തുടര്‍ന്ന് നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുകയും ഭക്ഷണശാലകളൊന്നും തുറക്കാതിരിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ അമേരിക്കയിലെ എലികളും പട്ടിണിയിലായി എന്നാണ് റിപ്പോര്‍ട്ട്. ആഹാരം കിട്ടാന്‍ ഒരു വഴിയും ഇല്ലാതിരുന്നപ്പോള്‍ എലികള്‍ കൂട്ടത്തോടെ നിരത്തുകളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. നിരത്തിലിറങ്ങിയ എലികള്‍ റോഡിലൂടെ പോകുന്ന ജനങ്ങളുടെ പിന്നാലെ ആഹാരത്തിന് വേണ്ടി പയുകയാണെന്നാണ് വിവരം. ആഹാരത്തിനായി നെട്ടോട്ടമോടുന്ന എലികള്‍ അമേരിക്കയില്‍ ഒരു പതിവ് കാഴ്ചയായിരിക്കുകയാണ്.